2009, ജൂൺ 4

ചന്ദ്രൂസ്.....


















ചന്ദ്രു -2007 നവംബര്‍ .


















ചന്ദ്രുവും ഞാനും.


















ചന്ദ്രു -2007 നവംബര്‍ .




അമ്പലപ്പുഴയെക്കുറിച്ച്





















അമ്പലപ്പുഴ (പഴയ നാമം: ചെമ്പകശ്ശേരി.)
ആലപ്പുഴ ജില്ലയിലെ ഒരു ചെറിയ നഗരമാണ് അമ്പലപ്പുഴ. ആലപ്പുഴ (Known as Venice of The East) നഗരത്തില്‍ നിന്നു ഏകദേശം പതിനാലു(14 ) കിലോമീറ്റര്‍ തെക്കായി സ്ഥിതിചെയ്യുന്നു.
അമ്പലപ്പുഴ ക്ഷേത്രം.
ശ്രീ കൃഷ്ണ സ്വാമിക്ഷേത്രം. കേരള സംസ്കാരത്തിന്‍റെ , അതിന്‍റെ വാസ്തുശില്പകലയുടെ പാരമ്പര്യവും പ്രൌഡിയും കാത്തുസൂക്ഷിയ്കുന്നു. തിരുവിതാംകൂറിലെ പ്രസസ്തമായ ഏഴ് വൈഷ്ണവ ആരാധനാലയങ്ങളില്‍ ഒന്നായി അമ്പലപ്പുഴ ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രം 1615-നും 1630-നും മദ്ധ്യേ ചെമ്പകശ്ശേരി പൂരാടം തിരുനാള്‍ ദേവനാരായണന്‍ തമ്പുരാനാല്‍ നിര്‍മ്മിയ്കപ്പെട്ടതായി കരുതപ്പെടുന്നു.
ഈ ക്ഷേത്രത്തെ പറ്റിയുള്ള പ്രധാന ഐതീഹ്യങ്ങളില്‍ ഒന്ന് ഇവിടെ കുറിയ്കുന്നു: പൂരാടം തിരുനാള്‍ ദേവനാരായണന്‍ തമ്പുരാന്‍ വില്വമംഗലത്ത് സ്വാമിയാരുമായ് കുട്ടനാടന്‍ ജലാശയങ്ങളിലൂടെ ഉല്ലാസയാത്രയില്‍ ഏര്‍പ്പെട്ടു കൊണ്ടിരുന്ന വേളയില്‍ ഒരാല്‍മരത്തില്‍നിന്നു ശ്രവ്യസുന്ദരമായ ഒരു മുരളീഗാനം വില്വമംഗലത്ത് സ്വാമിയാര്‍ കേള്‍ക്കുവാന്‍ ഇടയായി. അതിന്‍റെ ഉറവിടം അറിയുവാനുള്ള ആകാംഷയില്‍ സ്വാമിയാര്‍ കാതോര്‍ത്തു. ഒരു യഥാര്‍ത്ഥ ശ്രീ കൃഷ്ണ ഭക്തനായ സ്വാമിയാരുടെ കണ്ണുകള്‍ക്ക്‌ വിശ്വസിയ്കുവാനാകാത്ത കാഴ്ചയാണ് വില്വമംഗലം സ്വാമിയാര്‍ക്ക് കാണാനായത്. സാക്ഷാല്‍ ഭഗവാന്‍ ശ്രീകൃഷ്ണന്‍ ശിരസില്‍ മയില്‍‌പീലി കിരീടവും ചൂടി, കൈയില്‍ ഓടാക്കുഴലുമായ് ഒരാല്‍മരത്തിനു മുകളിലിരിയ്കുന്നു. ഉടന്‍ തന്നെ സ്വാമിയാര്‍ തന്‍റെ നഗ്ന നേത്രങ്ങള്‍ കൊണ്ടു കണ്ട കാഴ്ച രാജാവിനു വിവരിച്ചു കൊടുത്തു. അങ്ങിനെ ഭഗവാന്‍റെ ഭൗതിക സമീപ്യമുണ്ടായ ആ സ്ഥലത്ത്‌ ഒരു ക്ഷേത്രം പണിയുവാന്‍ രാജാവിനോട് അഭ്യര്‍ത്ഥിയ്കുകയും ഉണ്ടായി.